ഐഫോണ്‍ 6 ഇന്ത്യയില്‍ 55,954 രൂപ മുതല്‍ ലഭ്യമാകും

ഔദ്യോഗികമായി ഐഫോണ്‍ 6 ഇന്ത്യയില്‍ പുറത്തിറങ്ങും മുമ്പ് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ വില പുറത്തുവിട്ടു. ആപ്പിളിന്റെ ഐഫോണ്‍ 6 ഇന്ത്യയിലേക്ക് 55,954 രൂപമുതല്‍ ലഭ്യമാകും. ഐഫോണ്‍ 6 പ്ലസ്സിനുള്ള പ്രീ ബുക്കിംഗ് ഇബെ ഷോപ്പിങ് സൈറ്റ് ആരംഭിച്ചു. 77,000 രൂപ മുതലാണ് ഫോണിന്റെ ബുക്കിംഗ് വില. ഷിപ്പിങ് ചെലവുകളൊന്നും കൂടാതെ 55,954 രൂപക്ക് ഒക്ടോബര്‍ 8 നകം ഫോണ്‍ ലഭ്യമാക്കുമെന്ന് ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റായ ഇബെ പറയുന്നു.

മറ്റൊരു ഷോപ്പിങ് സൈറ്റായ ഷോപ്പ്ക്ലൂസ് വഴി 59,999 രൂപക്കും ഫോണ്‍ ലഭ്യമാകും. ഷിപ്പിങ് ചെലവായി 149 രൂപ ഈടാക്കപ്പെടും.

Top