ഐപിഎൽ 2021 സെപ്തംബറിൽ യുഎഇയിൽ പുനരാരംഭിക്കും

കൊറോണ വൈറസിന്റെ തീവ്ര വ്യാപനം ഇന്ത്യയിൽ അതി രൂക്ഷമായി പടർന്നു പിടിച്ച സാഹചര്യത്തെ തുടർന്ന് ഇന്ത്യയിൽ നടത്തി വന്ന ഐപിഎൽ മത്സരം മാറ്റി വെച്ചിരുന്നു.ബാക്കി മത്സരങ്ങൾ നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിൽ നടത്താനാവില്ലെന്ന് ബിസിസിഐ നേരത്തെ വ്യക്തമാക്കിയിരുന്നു.ഇപ്പോൾ ഐപിഎല്ലിലെ ബാക്കിയുള്ള മത്സരങ്ങൾ യുഎഇയിൽ നടക്കുമെന്നാണ് ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുന്നത്. 2020ൽ കൊവിഡ് വ്യാപന ഭീഷണിക്കിടയിലും വിജയകരമായാണ് യുഎഇയിൽ ഐപിഎൽ നടത്തിയത്.

ഇനി 31 മത്സരങ്ങളാണ് നടത്താനുള്ളത്. ഇത് വരെ ഐപിഎല്ലിലെ 29 മത്സരങ്ങൾ കഴിഞ്ഞിട്ടുണ്ട്. താൽക്കാലികമായി നിർത്തിവെക്കുമ്പോൾ ഡൽഹി കാപ്പിറ്റൽസാണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. സെപ്തംബർ 18 മുതൽ ഒക്ടോബർ 18 വരെയുള്ള സമയത്തായിരിക്കും ലീഗ് നടത്തുക. ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിന് ശേഷം ആരംഭിച്ച് ടി20 ലോകകപ്പിന് മുമ്പ് അവസാനിപ്പിക്കാനാണ് ആലോചന.

Top