ബംഗളൂരു: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് 27 റണ്‍സിന് തോല്‍പ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത് 181 റണ്‍സ് അടിച്ചു കൂട്ടിയ ചെന്നൈയ്‌ക്കെതിരെ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സ് എടുക്കാനേ ബാംഗ്ലൂരിനായുള്ളൂ. സുരേഷ് റെയ്‌നയുടെ അര്‍ധ ശതകമാണ് ചെന്നൈയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. റെയ്‌ന 32 പന്തില്‍ 62 റണ്‍സ് നേടി. ഡുപ്ലിസി(33), സ്മിത്ത് (39) എന്നിവരും ചെന്നൈയ്ക്കായി സ്‌കോര്‍ ചെയ്തു.
മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാത്രമേ ബാംഗ്ലൂരിനായി തിളങ്ങിയുള്ളൂ. കോഹ്ലി 51 റണ്‍സ് നേടി. ക്രിസ്‌ഗെയ്‌ലിനെ കളിപ്പിക്കാതിരുന്ന ബാംഗ്ലൂര്‍ പകരം സ്റ്റാര്‍ക്കിനെയാണ് ടീമിലുള്‍പ്പെടുത്തിയിരുന്നത്.
ഐപിഎല്‍: ചെന്നൈ സൂപ്പര്‍ കിങ്‌സിന് ജയം


