ഐക്കായി ലോകം കാത്തിരിക്കുന്നു: ഡബ് ചെയ്യുന്നത് മൂന്നു ഭാഷകളില്‍

സിനിമാ ലോകം കാത്തിരിക്കുന്ന ഐ എന്ന ചിത്രത്തിനായി മൂന്നു ഭാഷകളില്‍ വിക്രം ഡബ് ചെയ്യുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലാണ് വിക്രം ഡബ് ചെയ്യുന്നത്. തമിഴിലെ ഡബിങ് ഇതിനകം തന്നെ പൂര്‍ത്തിയായിക്കഴിഞ്ഞു. തെലുങ്കിലും ഹിന്ദിയിലും ഡബിങ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണ്. മണിരത്‌നം സംവിധാനം ചെയ്ത രാവണിലും വിക്രം ഇതിനു മുന്‍പ് മൂന്നു ഭാഷകളില്‍ ഡബ് ചെയ്തിരുന്നു.

ഐയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അതിവേഗം നടന്നു കൊണ്ടിരിക്കുകയാണ്. ഹിറ്റ്‌മേക്കര്‍ ശങ്കര്‍ സംവിധാനം ചെയ്ത ഐ ഏറെ പ്രതീക്ഷയോടെയാണ് പുറത്തിറങ്ങുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇതിനോടകം തന്നെ ഹിറ്റായി കഴിഞ്ഞു. ആമി ജാക്‌സണ്‍ നായികയായ ചിത്രം നിര്‍മിച്ചിരുന്നത് അസ്‌കാര്‍ രവിചന്ദ്രനാണ്. എ.ആര്‍. റഹ്മാനാണ് ഗാനങ്ങള്‍. പി.സി. ശ്രീരാമാണ് ക്യാമറ. സുരേഷ് ഗോപിയും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ദീപാവലിക്ക് ചിത്രം തിയെറ്റുകളില്‍ എത്തും.

Top