തിരുവനന്തപുരം: ഐഎസ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് കേരളത്തിലെ ആദ്യത്തെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയതു. സോഷ്യല്‍ മീഡിയവഴി ആളുകളെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിച്ചതാനാണ് എഫ്‌ഐആര്‍.
കോഴിക്കോട് സ്വദേശി റിയാബിനെതിരെയാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇയാള്‍ ഇപ്പോള്‍ സിറിയിലാണെന്ന് സംശയിക്കുന്നതായാണ് പോലീസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഐഎസ് ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ മലയാളികളെ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ഏജന്‍സികള്‍ സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞദിവസം ഐഎസ് ബന്ധമാരോപിച്ച് ചോദ്യം ചെയ്ത യുവാക്കളുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്നും സൂചനയുണ്ട്.


