ഐഎസ് ഭീകരര്‍ക്കു വേണ്ടിയുള്ള വേട്ട തുടങ്ങി; സിറിയന്‍ പ്രദേശത്ത് ആക്രമണം

ദമാസ്‌കസ്: ഐഎസ്‌ഐഎസ് ഭീകരരുടെ ഭീഷണിയേ നേരിടുന്നതിനായി യുഎസ് നേതൃത്വത്തില്‍ സഖ്യ കക്ഷികളുടെ സഹകരണത്തോടെ നടത്തുന്ന വ്യോമാക്രമണ പദ്ധതി സിറിയയിലേക്കും വ്യാപിപ്പിച്ചു. യുഎസിന് ഭീഷണിയായി ലോകത്ത് എവിടെ തീവ്രവാദ സംഘടനകള്‍ വളര്‍ന്നു വന്നാലും അവരെ നശിപ്പിക്കുമെന്ന നിലപാടിന്റെ അടിസ്ഥാനത്തിലാണ് സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരെയും ആക്രമണം തുടങ്ങിയതെന്ന് ജോണ്‍ കിര്‍ബി പറഞ്ഞു. എന്നാല്‍ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ പുറത്ത് പറയുവാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ സിറിയയിലേക്കും തങ്ങളുടെ യുദ്ധവിമാനങ്ങള്‍ തോംഹ്വാക്ക് മിസൈലുകളുമായി പ്രവേശിച്ചുവെന്നും ഐഎസ് ഭീകരര്‍ക്ക് നേരെയുള്ള ആക്രമണം ശക്തമാക്കിയെന്നും പെന്റഗണ്‍ വക്താവ് ജോണ്‍ കിര്‍ബി പറഞ്ഞു. എന്നാല്‍ ആക്രണം സിറിയയുടെ ഏതെല്ലാം ഭാഗത്താണ് നടക്കുന്നതെന്നുള്ള വിവരങ്ങള്‍ അദ്ദേഹം പുറത്ത് പറഞ്ഞിട്ടില്ല.ഇറാക്കില്‍ ഏറെ നാളായി ഐഎസ് ഭീകരരെ നേരിടുന്നതിനായി യുഎസും മറ്റ് രാജ്യങ്ങളും വ്യോമാക്രമണം നടത്തുന്നുണ്ട്.

Top