ഐഎസ് നേതാക്കളില്‍ രണ്ടാമന്‍ ഹാജി മുതാസ് യുഎസ് ആക്രമണത്തില്‍ കൊല്ലപ്പെട്ടു

വാഷിങ്ടണ്‍: ഭീകര സംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പരമോന്നത നേതാക്കളില്‍ രണ്ടാമന്‍ അമേരിക്കയുടെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി വൈറ്റ്ഹൗസ്. ഹാജി മുതാസ് എന്നറിയപ്പെടുന്ന ഫാദില്‍ അഹമ്മദ് അല്‍ ഹയാലിയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ 18 ന് മൊസൂളില്‍ നടന്ന വ്യോമാക്രമണത്തിലാണ് ഫാദില്‍ കൊല്ലപ്പെട്ടതെന്ന് വൈറ്റ്ഹൗസ് വക്താവ് നെഡ് പ്രൈസ് അറിയിച്ചു.

കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി ഐഎസിന് വേണ്ടി പ്രവര്‍ത്തിക്കുകയായിരുന്നു ഇയാള്‍. മുമ്പ് ഭീകര സംഘടനയായ അല്‍ ഖയിദയിലെ അംഗമായിരുന്നു. ഇറാഖില്‍ നിന്ന് സിറിയയിലേക്ക് വന്‍തോതില്‍ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്നത് ഹാജി മുത്താസിന്റെ നേതൃത്വത്തിലായിരുന്നു.

ഇയാളുടെ കൂടെ വാഹനത്തിലുണ്ടായിരുന്ന മറ്റൊരു ഐഎസ് ഭീകരന്‍ അബു അബ്ദുള്ളയും മരിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു. ഹാജി മുത്താസിന്റെ മരണം ഐഎസിനേറ്റ കനത്ത തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.

Top