ഐഎസ് തീവ്രവാദികള്‍ക്കെതിരേ ഫ്രാന്‍സും വ്യോമാക്രമണം തുടങ്ങി

പാരീസ്: ഇറാക്കില്‍ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) തീവ്രവാദികള്‍ക്കെതിരേ വ്യോമാക്രമണം ആരംഭിച്ചതായി ഫ്രാന്‍സ്. ഇറാക്ക്-സിറിയ രാജ്യങ്ങി ലെ ഏതാനും പ്രദേശത്തിന്റെ നിയന്ത്രണമേറ്റെടുത്ത ഐഎസിനെതിരേയുള്ള യുദ്ധത്തില്‍ പങ്കുചേരാന്‍ ഫ്രാന്‍സ് സന്നദ്ധതയറിയിച്ചിരുന്നു. ഇതിനുശേഷം ആദ്യമായി ഇന്നലെ റഫാല്‍ ജറ്റുകള്‍ ഉപയോഗിച്ച് ആക്രമണം നടത്തുകയായിരുന്നു.

ഇന്ത്യന്‍ സമയം ഉച്ചയോടെ വിമാനങ്ങള്‍ തീവ്രവാദികളുടെ സംഭരണകേന്ദ്രം ആക്രമിക്കുകയായിരുന്നുവെന്നു പ്രസിഡന്റ് ഫ്രാന്‍ സ്വാ ഒളാന്ദ് അറിയിച്ചു. വരുംദിവസങ്ങളിലും സമാനമായ ആക്രമണം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎസ് തീവ്രവാദികള്‍ക്കെതിരേ യുഎസ് നേതൃത്വത്തില്‍ നടക്കുന്ന വ്യോമാക്രമണത്തില്‍ പങ്കുചേരുന്ന ആദ്യരാജ്യമാണു ഫ്രാന്‍സ്. കഴിഞ്ഞമാസം എട്ടിനുശേഷം ഇതുവരെ യുഎസ് വിമാനങ്ങള്‍ 170 തവണ വ്യോമാക്രമണം നടത്തിക്കഴിഞ്ഞു. എങ്കിലും വിവിധ രാജ്യങ്ങളുടെ പിന്തുണ യുഎസ് പ്രസിഡന്റ് ആവശ്യപ്പെടുകയായിരുന്നു.

 

Top