ഐഎസ് കേന്ദ്രങ്ങളില്‍ വ്യോമാക്രമണം യുഎസ് ശക്തമാക്കി

വാഷിങ്ടണ്‍: ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം ശക്തമാക്കി. സിറിയന്‍ അതിര്‍ത്തി കൊബെയ്‌നില്‍ ശക്തമായ വ്യോമാക്രമണമാണു യുഎസ് നടത്തിയത്. വ്യോമാക്രമണം രൂക്ഷമായതോടെ ഐഎസിന്റെ മുന്നേറ്റം വന്‍ തോതില്‍ കുറയ്ക്കാന്‍ സാധിച്ചതായി സൈനികവൃത്തങ്ങള്‍. കൊബെയ്ന്‍ നഗരത്തിന്റെ നാലില്‍ മൂന്നു പ്രദേശവും നേരത്തേ ഇവരുടെ കൈവശമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇവിടെ നിന്ന് തീവ്രവാദികള്‍ പിന്‍മാറി തുടങ്ങി. സിറിയയില്‍ തീവ്രവാദികള്‍ക്കെതിരേ കരയുദ്ധം ആരംഭിക്കുമെന്ന റിപ്പോര്‍ട്ട് തുര്‍ക്കി തള്ളി.

Top