ഐഎസ് ആക്രമണം: അന്‍ബാറില്‍നിന്നു പലായനം ചെയ്തതു 90,000 പേര്‍

ഇര്‍ബില്‍: ഐഎസ് ആക്രമണം രൂക്ഷമായതിനെത്തുടര്‍ന്നു ഇറാക്കിന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ അന്‍ബാറിന്‍നിന്നു കഴിഞ്ഞയാഴ്ച 90,000 പേര്‍ പലായനം ചെയ്തതായി യുഎന്‍. കഴിഞ്ഞയാഴ്ച പ്രവിശ്യയുടെ തലസ്ഥാനമായ റമാദിയില്‍ ആക്രമണം നടത്തിയ ഐഎസ് ആയിരക്കണക്കിനു കുടുംബങ്ങളെ മേഖലയില്‍നിന്ന് ഒഴിപ്പിച്ചിരുന്നു.

രക്ഷപ്പെട്ടവര്‍ക്കു ഭക്ഷണവും താമസവും ഉള്‍പ്പെടെ എല്ലാ സംരക്ഷണവും നല്‍കുമെന്നു യുഎന്‍ അറിയിച്ചു. ഐഎസ് പിടിച്ചടക്കിയ മേഖലകള്‍ തിരിച്ചുപിടിക്കാന്‍ ശക്തമായ ഏറ്റുമുട്ടലിന് ഒരുങ്ങുകയാണ് ഇറാക്കി സൈന്യം. ഇതിനായി ബാഗ്ദാദിന്‍നിന്നു സൈന്യത്തെ അയച്ചുകഴിഞ്ഞതായാണു റിപ്പോര്‍ട്ടുകള്‍.

Top