ബംഗളൂരു: ഐഎസിന്റെ നവമാധ്യമ അക്കൗണ്ട് കൈകാര്യം ചെയ്തിരുന്ന മഹ്ദി മസ്റൂര്‍ ബിശ്വാസിന്റെ ഭീകരബന്ധം അന്വേഷിക്കുന്നതില്‍, ട്വിറ്റര്‍ ഇന്ത്യയുടെ സഹകരണം ബംഗളൂരു പോലീസ് തേടി. ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ടായ ഷാമി വിറ്റ്നസിലൂടെ നടത്തിയ ആശയവിനിമയത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാനാണ് പോലീസിന് കമ്പനിയുടെ സഹായം ആവശ്യമായി വരുന്നത്. എന്നാല്‍, ഇന്ത്യയില്‍ നിന്ന് ഐഎസിനു വേണ്ടി നടത്തിയ റിക്രൂട്ട്മെന്റില്‍ സാമ്പത്തിക സഹായം നല്‍കിയതില്‍ ബിശ്വാസിനു പങ്കില്ലെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.
ഐഎസ് അക്കൗണ്ട് : ട്വിറ്റര്‍ ഇന്ത്യയോട് പോലീസ് സഹകരണം തേടി


