കുവൈത്ത് സിറ്റിഃ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ പിന്തുണച്ച വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 11 പേരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. ഈജിപ്തില്‍ നിന്നും ജോര്‍ദാനില്‍ നിന്നുമുള്ള പൗരന്മാരെയും കുവൈറ്റ് സ്വദേശികളായ ആളുകളെയുമാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സിറിയയിലും ഇറാക്കിലും നടക്കുന്ന ഐഎസ്ഐഎസ് പോരാട്ടങ്ങള്‍ക്ക് ഇവര്‍ പിന്തുണ നല്‍കുകയും ഐഎസ്ഐഎസിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ഇവര്‍ പണം നല്‍കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.