ഐഎസ്എല്‍ :മുംബൈ സിറ്റി എഫ്‌സിയും പൂനെ സിറ്റി എഫ്‌സിയും ഇന്നിറങ്ങും

മുംബൈ: ഐഎസ്എല്ലില്‍ ആദ്യജയം തേടി മുംബൈ സിറ്റി എഫ്‌സിയും, പൂനെ സിറ്റി എഫ്‌സിയും ഇന്നിറങ്ങും. ഒരു പോയിന്റിന്റെ ആനുകൂല്യമുണ്ട് പൂനെ സിറ്റിക്ക്. ആദ്യമത്സരത്തില്‍ അവര്‍ ഡെല്‍ഹി ഡൈനാമോസിനോട് ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞിരുന്നു.

എന്നാല്‍, ആദ്യമത്സരം തോറ്റ മുംബൈക്ക് അതിജീവനത്തിനുള്ള പോരാട്ടമാണ്. ഉദ്ഘാടന മത്സരത്തില്‍ അത്‌ലറ്റികോ ഡി കൊല്‍ക്കത്തയോട് എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോല്‍വിയാണ് മുംബൈ വഴങ്ങിയത്.

സ്വീഡന്റെ മുന്നേറ്റനിര താരം ഫ്രഡറിക് ലുംബര്‍ഗ് ടീമില്‍ തിരിച്ചെത്തുമെന്നാണ് മുംബൈയുടെ പ്രതീക്ഷ. പ്രതിരോധ നിരയില്‍ പരുക്കേറ്റ ഇന്ത്യന്‍ താരം സയ്യിദ് റഹിം നബിയും കളിക്കില്ല. ഫ്രഞ്ച് താരം ഡേവിഡ് ട്രസഗെയിലാണ് പൂനെയുടെ പ്രതീക്ഷ. രാത്രി ഏഴ് മണിക്ക് ഡി.വൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

Top