ഐഎസ്എല്‍: ഗോവയ്ക്ക് ആദ്യ ജയം

പാനാജി: എഫ്‌സി ഗോവയ്ക്ക് ആദ്യ ജയം. ശക്തരായ ഡല്‍ഹി ഡൈനാമോസിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഗോവ പരാജയപ്പെടുത്തിയത്. കളിതുടങ്ങി ഏഴാം മിനുറ്റില്‍ തന്നെ ഡല്‍ഹി ആദ്യ ഗോള്‍ നേടി. ഏഴാം മിനിറ്റില്‍ മാറ്റ്‌സ് ജങ്കറാണ് ഡല്‍ഹിക്ക് വേണ്ടി ഗോള്‍ നേടിയത്.

രണ്ടാം പകുതിയില്‍ ഗോവ 73ാം മിനിറ്റില്‍ ഷെയ്ഖ് ജുവലില്‍ ഗോവയ്ക്ക് വേണ്ടി സമനില ഗോള്‍ നേടി. എന്നാല്‍ അധിക സമയത്ത് പൊരുതികളിച്ച ഗോവയ്ക്കായി ടൊള്‍ഗെ ഒസ്‌ബെ ഗോള്‍ നേടി വിജയം നേടി ഡല്‍ഹിയെ ഞെട്ടിച്ചു.

ഈ ജയത്തോടെ പോയിന്റ് പട്ടികയില്‍ നാല് പോയിന്റുകളോടെ എഫ്‌സി ഗോവ അഞ്ചാം സ്ഥാനത്തെത്തി. പട്ടികയില്‍ ആറു പോയിന്റുമായി ഡല്‍ഹി ഡൈനാമോസ് നാലാം സ്ഥാനത്താണ്. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് 11 പോയിന്റ് അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയാണ്.

Top