ഐഎസിനെ തീവ്രവാദികളെ മനസിലാക്കാന്‍ വൈകിയെന്ന് ഒബാമ

വാഷിങ്ടണ്‍: ഐഎസ് തീവ്രവാദികളുടെ ഭീഷണി മനസിലാക്കാന്‍ വൈകിയെന്ന് അമെരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. ഇസ്ലാമിക് സ്‌റ്റേറ്റിന്റെ വളര്‍ച്ച വിലയിരുത്തുന്നതില്‍ പരാജയപ്പെട്ടു. അവര്‍ പ്രതീക്ഷിച്ചതിലും കരുത്തരാണ്. ഇറാക്കിലെ അല്‍ ക്വയ്ദ തീവ്രവാദികളെ തകര്‍ക്കാന്‍ യുഎസ് സേനയ്ക്ക് കഴിഞ്ഞു. അവരില്‍ അവശേഷിച്ചവരാണ് ഇസ്ലാമിക് സ്‌റ്റേറ്റ് ഉണ്ടാക്കിയത്. ആഭ്യന്തരയുദ്ധം രൂക്ഷമായ സിറിയ ഭീകരര്‍ക്ക് സുരക്ഷിത താവളമായെന്നും അദ്ദേഹം.

സിറിയയിലെ ഐഎസിന്റെ വളര്‍ച്ച മനസിലാക്കാന്‍ സാവകാശം വേണ്ടിവന്നു. ഇവരുടെ വളര്‍ച്ച മനസിലാക്കാന്‍ ഇറാക്കി സേനയും പരാജയപ്പെട്ടു. സിറിയയിലെ പ്രശ്‌നം മനസിലാക്കാന്‍ ഇന്റലിജന്‍സ് സംവിധാനത്തിന്റെ വീഴ്ച അവര്‍ക്ക് ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഒരു അഭിമുഖത്തിലാണ് ഒബാമ പറഞ്ഞു.

Top