ഏഷ്യന്‍ ഗെയിംസ്: സൈനാ നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യയ്ക്ക് തിരിച്ചടി. ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷയായിരുന്ന സൈനാ നെഹ്വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായി. ചൈനയുടെ മുന്‍ ലോക ചാമ്പ്യന്‍ വാങ് യിഹാനോടാണ് സൈന പരാജയപ്പെട്ടത്.

സൈനയാണ് ആദ്യ ഗെയിം നേടിയത്. പിന്നീടുള്ള രണ്ട് ഗെയിമുകളില്‍ ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കിയാണ് വാങ് മത്സരം സ്വന്തമാക്കി.
സ്‌കോര്‍: 21-18, 9-21, 7-21

പുരുഷ വിഭാഗം സിംഗിള്‍സ് ക്വാര്‍’റില്‍ പാരുപ്പള്ള കശ്യപും പരാജയപ്പെട്ടു. ലോക ഓം നമ്പര്‍ താരം ലീ ചോംഗാണ് കശ്യപിനെ പരാജയപ്പെട്ടത്. റെഡ്ഡിമനു- അത്രി സംഖ്യം പുറത്തായത് മിക്‌സഡ് ഡബിള്‍സിലും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

Top