ഏഷ്യന്‍ ഗെയിംസ് ഷൂ്ട്ടിംഗ്: ജിത്തു റായ് പുറത്ത്

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ഇന്ത്യയുടെ ജിത്തു റായ് പുറത്തായി. ഫൈനലില്‍ അഞ്ചാം സ്ഥാനത്തെത്താനേ ജിത്തുവിനു കഴിഞ്ഞുള്ളു. 50 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തിലെ സ്വര്‍ണമെഡല്‍ ജേതാവാണ് ജിത്തു.

ആദ്യ റൗണ്ടുകളില്‍ ലീഡ് ചെയ്തിരുന്ന ജിത്തു പതിമൂന്നാം റൗണ്ടിലെ ഷോട്ടില്‍ വന്ന പിഴവിലൂടെ പിന്നിലാകുകയായിരുന്നു. കൊറിയയുടെ 17-കാരനായ കിംഗ് ചോംഗ് ചോംഗാണ് അട്ടിമറിയിലൂടെ സ്വര്‍ണനേട്ടത്തിലെത്തിയത്.

Top