ഏഷ്യന്‍ ഗെയിംസ്: തുഴച്ചിലില്‍ ഇന്ത്യക്ക് വെങ്കലം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ തുഴച്ചിലില്‍ ഇന്ത്യക്ക് വെങ്കലം. ലൈറ്റ്‌വെയ്റ്റ് സിംഗിള്‍ സ്‌കള്‍സില്‍ സ്വരണ്‍ സിംഗാണ് ഇന്ത്യക്കു വേണ്ടി വെങ്കലം നേടിയത്. അവസാനഘട്ടത്തിലാണ് സ്വരണ്‍ സിംഗ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇഞ്ചിയോണില്‍ ഇന്ത്യയുടെ പതിമൂന്നാം മെഡലും പതിനൊന്നാം വെങ്കലവുമാണിത്.

Top