ഏഷ്യന്‍ ഗെയിംസ്: ഇന്ത്യ പതിനൊന്നാമത്

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ രണ്ടു മത്സരദിനങ്ങള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ പതിനൊന്നാം സ്ഥാനത്ത്. ആദ്യ ദിവസം നേടിയ സ്വര്‍ണത്തിനും വെങ്കലത്തിനു പിന്നാലെ ഇന്നലെ രണ്ടു വെങ്കലും കൂടിയാണ് ഇന്ത്യന്‍ താരങ്ങള്‍ സമ്പാദിച്ചത്.

12 സ്വര്‍ണം വീതം നേടിയ ദക്ഷിണ കൊറിയയും ചൈനയും മുന്നില്‍. ഏഴു സ്വര്‍ണം ഉള്‍പ്പെടെ 26 മെഡലുകള്‍ നേടിക്കഴിഞ്ഞ ജപ്പാന്‍ മൂന്നാം സ്ഥാനത്തുണ്ട്. ഇന്നലെ വനിതകളുടെ ബാഡ്മിന്റണ്‍ ടീമും 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ പുരുഷ ടീമുമാണ് വെങ്കലം നേടിയത്.
ഇന്ന് വനിതകളുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം, വ്യക്തിഗത മത്സരങ്ങളില്‍ രാജ് ചൗധരി, അപൂര്‍വി ചന്ദേല, അയോനിക പോള്‍ എന്നിവര്‍ ഇന്ത്യയെ പ്രതിനിധീകരിക്കും. 25 മീറ്റര്‍ പിസ്റ്റള്‍ ഇനങ്ങളില്‍ ഹീന സിദ്ധു, രാഹി സര്‍നോബാത്, അനിസ സയീദ് എന്നിവരും ഇറങ്ങും.വനിതാ സിംഗിള്‍സ് സ്‌ക്വാഷില്‍ ദീപിക പള്ളിക്കലും പുരുഷ സിംഗിള്‍സില്‍ സൗരവ് ഘോഷാലും സെമി ഫൈനലുകള്‍ കളിക്കും.

Top