ഏഷ്യന്‍ ഗെയിംസ്: ഇന്ത്യയ്ക്ക് വെങ്കലത്തുടക്കം

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് വെങ്കലത്തുടക്കം. ഷൂട്ടിംഗ് റേഞ്ചിലാണ് ഇന്ത്യയുടെ ആദ്യമെഡല്‍ പിറന്നത്. വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റളില്‍ ശ്വേത ചൗധരി വെങ്കലം നേടി.

ചൈനയുടെ ഷാംഗ് വാന്‍ യുവാനിനാണ് ഈയിനത്തില്‍ സ്വര്‍ണം. മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മത്സരിച്ചിരുന്നുവെങ്കിലും ശ്വേതയ്ക്കു മാത്രമാണ് ഫൈനലില്‍ യോഗ്യത നേടാനായത്. എട്ടു താരങ്ങളാണ് ഫൈനലില്‍ മാറ്റുരച്ചത്. 176.4 പോയിന്റാണ് ശ്വേത നേടിയത്. 202.2 പോയിന്റുമായാണ് ചൈനീസ് താരം ഒന്നാമതെത്തിയത്.

Top