ഏഷ്യന്‍ ഗെയിംസില്‍ ബിന്ദ്രക്ക് വെങ്കലം

 

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം എയര്‍ റൈഫിള്‍സ് വിഭാഗത്തിന്റെ ഫൈനലില്‍ വെങ്കലം നേി . 10 മീറ്റര്‍ എയര്‍ റൈഫിള്‍സ് വിഭാഗത്തില്‍ അഭിവന് ബിന്ദ്രയാണ് വെങ്കലത്തിന് അര്‍ഹത നേടിയത്.

ഒളിമ്പിക്‌സില്‍ വ്യക്തിഗത സ്വര്‍ണം നേടിയ ഏക ഇന്ത്യന്‍ താരമാണ് അഭിനവ് ബിന്ദ്ര. 2008 ബെയ്ജിംഗ് ഒളിമ്പിക്‌സില്‍ പത്തു മീറ്റര്‍ എയര്‍റൈഫിളിലാണ് ബിന്ദ്ര സ്വര്‍ണം നേടിയത്.ഇന്നത്തെ മത്സരത്തോടെ താന്‍ വിരമിക്കുവാന്‍ തീരുമാനച്ചേക്കും എന്ന് അഭിനവ് ബിന്ദ്ര നേരത്തെ ട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ വരുന്ന ഒളിമ്പിക്‌സില്‍ റിയോ ഡി ഷാനെറോയില്‍ ഒരു ശ്രമം നടത്തുമെന്നും അദ്ദേഹത്തിന്റെ അടുത്ത ട്വീറ്റില്‍ പറയുന്നു.

 

 

 

 

Top