ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ ദീപിക പള്ളിക്കലിന് വെങ്കല മെഡല്‍. സ്ക്വാഷ് സെമിയില്‍ മലേഷ്യന്‍ താരം നിക്കോള്‍ ഡേവിഡിനോട് 3-0 നു പരാജയപ്പെട്ടതോടെയാണ് ദീപികയ്ക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നത്.
ഇഞ്ചിയോണില്‍ ഇന്ത്യ നേടുന്ന ആറാമത്തെ മെഡലാണിത്. ക്വാര്‍ട്ടറില്‍ ഇന്ത്യയുടെതന്നെ ജോഷ്ന ചിന്നപ്പയെ പരാജയപ്പെടുത്തിയായിരുന്നു ദീപിക സെമിയില്‍ കടന്നത്.