ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ താരം സൗരവ് ഘോഷാലിന് വെള്ളി

ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് സ്‌ക്വാഷില്‍ ഇന്ത്യയുടെ സൗരവ് ഘോഷാലിന് വെള്ളി. ഫൈനലില്‍ കുവൈറ്റിന്റെ അബ്ദുള്ള അല്‍ മെസായനാണ് സൗരവിനെ തോല്പിച്ച് സ്വര്‍ണം നേടിയത്. സ്‌കോര്‍ 10-12, 2-11, 14-12, 11-8, 11-9.

ആദ്യ രണ്ടു ഗെയിമുകളും നേടിയ സൗരവ് സ്വര്‍ണത്തിന് തൊട്ടടുത്ത് എത്തിയ ശേഷമാണ് മത്സരം കൈവിട്ടത്. ലോക റാങ്കിംഗില്‍ 16-ാം സ്ഥാനത്തായിരുന്നു സൗരവ്. 46-ാം സ്ഥാനക്കാരനായ കുവൈറ്റ് താരത്തോട് തോറ്റത് അപ്രതീക്ഷിതമായി. ആദ്യമായാണ് സ്‌ക്വാഷില്‍ ഒരു ഇന്ത്യന്‍ താരം വ്യക്തിഗത ഇനത്തില്‍ വെള്ളി മെഡല്‍ നേടുന്നത്.

Top