ഉടുമ്പന്‍ ചോലയിലെ ഏലമലക്കാടുകള്‍ക്ക് പട്ടയം നല്‍കാന്‍ റവന്യൂ വകുപ്പ് ഉത്തരവ്

തിരുവനന്തപുരം: ഉടുമ്പന്‍ചോലയിലെ ഏലമലക്കാടുകള്‍ക്ക് പട്ടയം നല്‍കാനുള്ള ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. പുല്‍മേടുകള്‍ക്കും കരിങ്കാടുകള്‍ക്കും പട്ടയം നല്‍കാനാണ് ഉത്തരവ്.

അതേസമയം, റവന്യൂ വകുപ്പിന്റെ നീക്കം ക്വാറി മാഫിയയെ സഹായിക്കാനാണെന്നാണ് ആരോപണം. കൃഷിഭൂമിക്ക് പട്ടയം നല്‍കാനുള്ള കേന്ദ്രസര്‍ക്കാരിന്റ അനുമതിയുടെ മറവിലാണ് പട്ടയം നല്‍കാനുള്ള നീക്കമെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ഉടുമ്പന്‍ ചോലയില്‍ പട്ടയത്തിന് അവകാശമുള്ള കര്‍ഷകരുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. പട്ടയത്തിന് ഇവര്‍ അപേക്ഷ നല്‍കിയിട്ടുമുണ്ട്. കര്‍ഷകര്‍ക്ക് പട്ടയം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവാദം നല്‍കിയിട്ടുള്ള പശ്ചാത്തലത്തിലാണ് റവന്യൂ വകുപ്പ് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

കര്‍ഷകരിലും ഏറെ ക്വാറി മാഫിയകളാണ് ഉടുമ്പന്‍ ചോലയില്‍ പ്രവര്‍ത്തിക്കുന്നതെന്നതാണ് മറ്റൊരു വസ്തുത. തരിശ്ശൂഭൂമിക്കും പട്ടയം നല്‍കാന്‍ ഉത്തരവുള്ള പശ്ചാത്തലത്തില്‍ ക്വാറി മാഫിയകള്‍ക്ക് ഇവിടെ ഒരുപാടു സ്ഥലം ലഭിക്കാനുള്ള സാധ്യതയാണ് തെളിഞ്ഞിരിക്കുന്നത്.

Top