ഏജെന്റ് 007 ആയി ഡാനിയേല്‍ ക്രേഗ് വീണ്ടുമെത്തുന്നു

ജെയിംസ് ബോണ്ട് വീണ്ടും എത്തുന്നു. ഡാനിയേല്‍ ക്രേഗ് തന്നെയാണ് ഏജെന്റ് 007 ആയി വേഷമിടുക.  ബോണ്ട് പരമ്പരയിലെ 24ാമത്തെ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഡിസംബറില്‍ ആരംഭിക്കും.

സ്‌കൈഫാളിന്റെ സംവിധായകനായ സാം മെന്‍ഡേസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.  ക്രേഗ് നായകനാകുന്ന നാലാമത്തെ ബോണ്ട് ചിത്രമാണിത്. കാസിനോ റോയല്‍, ക്വാണ്ടം ഓഫ് സോളസ്, സ്‌കൈഫാള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷമാണ് ക്രേഗ് വീണ്ടും 007 ആകുന്നത്.

റാള്‍ഫ് ഫെന്നീസ്, നവോമി ഹാരിസ്, ബെന്‍ വിഷോ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. സ്‌കൈഫാളിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ച ജോണ്‍ ലോഗന്‍, നീല്‍ പര്‍വീസ്, റോബര്‍ട്ട് വേഡ് എന്നിവരാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുക.

Top