ചെന്നൈ: എ ടീമുകളുടെ ത്രിരാഷ്ട്ര പരമ്പരയില്‍ ഇന്ത്യ ഫൈനലില്‍. ഇന്ന് നടന്ന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക എയെ 34 റണ്‍സിന് തോല്‍പിച്ചാണ് ഇന്ത്യ എ ഫൈനലില്‍ പ്രവേശിച്ചത്. ഫൈനലില്‍ ഇന്ത്യ ഓസീസ് എയെ നേരിടും.
ഇന്ത്യ ഉയര്‍ത്തിയ 372 റണ്‍സ് വിജയലക്ഷ്യത്തിനെതിരെ ദക്ഷിണാഫ്രിക്കക്ക് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 337 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ഇന്നത്തെ മത്സരത്തില്‍ മികച്ച റണ്‍റേറ്റ് വേണ്ടിയിരുന്ന ദക്ഷിണാഫ്രിക്കക്ക് 29.1 ഓവറില്‍ ജയിക്കണമായിരുന്നു. ഡീ കോക്ക് (86 പന്തില്‍ 113), ഖായ സോണ്ടോ (60 പന്തില്‍ 86), റീസ ഹെന്റിക്വസ് (109 പന്തില്‍ 76), കാമറൂണ്‍ ഡെല്‍പോര്‍ട്ട് (18 പന്തില്‍ 34) എന്നിവര്‍ ദക്ഷിണാഫ്രിക്കക്കായി മികച്ച പ്രകടനം പുറത്തെടുത്തു.
നേരത്തേ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മായങ്ക് അഗര്‍വാളിന്റെയും (133 പന്തില്‍ 176) മനീഷ് പാണ്ഡെയുടെയും സെഞ്ച്വറികളാണ് കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. രണ്ടാം വിക്കറ്റില്‍ ഇവര്‍ 209 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് 77 പന്തില്‍ 64 റണ്‍സെടുത്തു.


