എ.കെ. സാജന്‍ ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി

എ.കെ. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി. ഇന്നലെ ഫേസ്ബുക്കിലൂടെ മമ്മൂട്ടി തന്നെയാണ് ചിത്രം പുറത്തുവിട്ടത്. കണ്ണടവച്ച് കുറ്റിത്താടിയുമായിട്ടാണ് മമ്മൂട്ടിയുടെ സിനിമയിലെ ഗെറ്റപ്പ്.

ഒരിടവേളയ്ക്കു ശേഷമാണ് എ.കെ. സാജന്‍ മമ്മൂട്ടിയുടെ ആക്ഷന്‍ ചിത്രവുമായി എത്തുന്നത്. കമ്മ്യൂണിസ്റ്റ് സഹയാത്രികനായ ലൂയി പോത്തന്‍ എന്ന കഥാപാത്രമായി മമ്മൂട്ടിയും അദ്ദേഹത്തിന്റെ ഭാര്യ വാസുകിയായി നയന്‍താരയുമാണ് ഇതില്‍ അഭിനയിക്കുന്നത്.

നേരത്തെ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന ചിത്രമാണ് മമ്മൂട്ടിയും നയന്‍താരയും ഒന്നിച്ച് അഭിനയിച്ചത്. സിനിമയുടെ പേര് സംബന്ധിച്ച അവസാന വിവരങ്ങള്‍ അറിവായിട്ടില്ല.

Top