എ ആര്‍ റഹ്മാന്റെ മകന്‍ അമീന്‍ ചലച്ചിത്രരംഗത്തേക്ക്

എ.ആര്‍ റഹ്മാന്റെ മകന്‍ അമീന്‍ ഗായകനായി എത്തുന്നു. റഹ്മാന്‍ തന്നെയാണ് ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. മണിരത്‌നത്തിന്റെ ഇനിയും പേരിട്ടിട്ടില്ലാത്ത സിനിമയിലാണ് അമീന്‍ പാടുന്നത്. പന്ത്രണ്ടു വയസുകാരന്‍ അമീന്‍ റഹ്മാന്‍ സംഗീതം നല്‍കിയ കപ്പിള്‍സ് റിട്രീറ്റ് എന്ന ഹോളിവുഡ് ചിത്രത്തില്‍ മുന്‍പ് പാടിയിട്ടുണ്ട്.

നിരവധി സംവിധായകര്‍ അമീനെ അഭിനയിക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ പഠനമാണ് ഇപ്പോള്‍ പ്രധാനമെന്ന് റഹ്മാന്‍ പറഞ്ഞു.

ഒക്ടോബര്‍ രണ്ടിന് ഒരു തമിഴ് ചാനലിന് വേണ്ടി അന്‍പത് തമിഴ് ഗാനങ്ങള്‍ ചേര്‍ത്ത് ഒരുക്കുന്ന സംഗീത പരിപാടിയുടെ തിരക്കുകളിലാണ് റഹ്മാനിപ്പോള്‍.

Top