എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 97.99 ശതമാനം വിജയം

തിരുവനന്തപുരം: സംസ്ഥാനത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 4,58,841 കുട്ടികള്‍ ഉപരിപഠനത്തിന് അര്‍ഹത നേടി. 97.99 ശതമാനം വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 2.25ശതമാനം വര്‍ധിച്ച് റെക്കോര്‍ഡ് വിജയമാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

12287 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി. ഏറ്റവും കൂടുതല്‍ വിജയ ശതമാനം കണ്ണൂര്‍ ജില്ലയ്ക്കാണ്. 97.99 ശതമാനം. ഏറ്റവും കുറഞ്ഞ വിജയ ശതമാനം പാലക്കാട് ജില്ലയിലുമാണ്. ആകെ 4,68,466 വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതിയത്. മോഡറേഷനില്ലാതെയാണ് കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയിരിക്കുന്നത്.

മെയ് 6 മുതല്‍ പ്ലസ് വണ്‍ പ്രവേശനത്തിന് അപേക്ഷ സമര്‍പ്പിക്കാം . ജൂലൈ ഒന്നിന് പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങും

Top