തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാഫലത്തില്‍ പിഴവു സംഭവിച്ചത് ഡേറ്റാ എന്‍ട്രിയിലെന്നു പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മൂല്യനിര്‍ണയ ക്യാമ്പില്‍ സംഭവിച്ച പിശകാണ് റിസള്‍ട്ടില്‍ തെറ്റ് വരാനിടയാക്കിയത്. ഇതു സംബന്ധിച്ച് സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
സോഫ്റ്റ് വെയറിലെ പിഴവാണു ഫലം തെറ്റാന്‍ കാരണമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം. ഇതിനു വിപരീതമായ വിശദീകരണവുമായാണു ഇപ്പോള്‍ ഡിപിഐ രംഗത്തെത്തിയിരിക്കുന്നത്.


