തിരുവനന്തപുരം: കേരളത്തിലെ സ്‌കൂളുകളില്‍ പാഠപുസ്തക വിതരണം നടത്താന്‍ വിദ്യാഭ്യാസ വകുപ്പ് കാണിക്കുന്ന അലംഭാവത്തില്‍ പ്രതിഷേധിച്ച് എസ്എഫ്‌ഐ സംഘടിപ്പിക്കുന്ന പാഠപുസ്തക സമരത്തിന് സിന്ധു ജോയിയുടെ ഐക്യദാര്‍ഢ്യ പ്രഖ്യാപനം.
ഫെയ്‌സ്ബുക്കിലൂടെയാണ് സിന്ധു ജോയി താനും സമരത്തില്‍ അണി ചേരുകയാണെന്ന പ്രഖ്യാപനം നടത്തിയത്.
സിപിഐഎമ്മില്‍നിന്ന് പുറത്തു പോയതിന് ശേഷം സിന്ധു ജോയി കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നെങ്കിലും പിന്നീട് സജീവ രാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.
ഫെയ്‌സ്ബുക്കില്‍ സിന്ധു ജോയി സജീവമായ ഇടപെടലുകള്‍ നടത്താറുണ്ടെങ്കിലും ഇടതു രാഷ്ട്രീയത്തിലേക്കുള്ള ചായ്‌വ് വീണ്ടും പരസ്യമായി പ്രകടിപ്പിക്കുന്നത് ഇതാദ്യമായാണ്.
അരുവിക്കര ഉപതെരഞ്ഞെടുപ്പ് നടന്ന സമയത്ത് സിന്ധു ജോയി ഒരു ചാനലിന്റെ ഭാഗമായി അവിടെ പോയിരുന്നെങ്കിലും ഒരിക്കല്‍ പോലും കോണ്‍ഗ്രസിന് വോട്ടു ചോദിക്കാന്‍ രംഗത്ത് ഇറങ്ങിയിരുന്നില്ല.


