കൊല്ലം: എസ്എന്‍ഡിപിക്കെതിരെ കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍. എസ്എന്‍ഡിപി സംഘപരിവാറിന്റെ കാവല്‍ക്കാരായി മാറുകയാണെന്ന് സുധീരന്‍ കൊല്ലത്ത് പറഞ്ഞു.
ശ്രീനാരായണ ധര്‍മം പരിപാലിക്കാന്‍ ചുമതലപ്പെട്ടവര്‍ അതു ചെയ്യുന്നില്ല. എസ്എന്‍ഡിപി സന്ദേശവും സംഘപരിവാര്‍ സന്ദേശവും യോജിച്ചു പോകില്ല. പരസ്പരം യോജിക്കാത്ത രണ്ട് ആശയങ്ങളെ കൂട്ടിക്കെട്ടാനാണ് ചിലരുടെ ശ്രമമെന്നും സുധീരന്‍ കുറ്റപ്പെടുത്തി.
ഗുരുവിന്റെ ദർശനങ്ങൾ പകർത്തേണ്ട പ്രസ്ഥാനം സംഘപരിവാറിന്റെ രാഷ്ട്രീയവും ആർഎസ്എസ്സിന്റെ അജണ്ഡയും നടപ്പാക്കുന്നത് ഉചിതമല്ലെന്നും സുധീരൻ വിമർശിച്ചു.


