എസ്എടി ആശുപത്രിയില്‍ ഗര്‍ഭിണി മരിച്ച സംഭവം: സിപിഎം എംഎല്‍എമാര്‍ ആശുപത്രി ഉപരോധിക്കുന്നു

തിരുവനന്തപുരം: സിപിഎം എംഎല്‍എമാര്‍ എസ്എടി ആശുപത്രി ഉപരോധിക്കുന്നു. പ്രസവത്തിനെത്തിയ സ്ത്രീ മരിക്കാനിടയായ സംഭവത്തില്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് സമരം. വി.ശിവന്‍കുട്ടി എംഎല്‍എയുടെയും ടി.എന്‍ സീമ എംഎല്‍എയുടെയും നേതൃത്വത്തിലാണ് ഉപരോധം.

അതേസമയം രോഗി മരിച്ചത് ചികിത്സാ പിഴവ് മൂലമല്ലെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Top