വിശാഖപട്ടണം: സീതാറാം യെച്ചൂരി സിപിഎമ്മിന്റെ പുതിയ ജനറല്‍ സെക്രട്ടറി. പുതിയ സിപിഎം കേന്ദ്രകമ്മിറ്റിയാണ് യെച്ചൂരിയെ തിരഞ്ഞെടുത്തത്. സിപിഎമ്മിന്റെ അഞ്ചാമത്തെ ജനറല്‍ സെക്രട്ടറിയാണ് യെച്ചൂരി. കേന്ദ്ര കമ്മറ്റിയില്‍ ഭൂരിപക്ഷത്തിന്റെ പിന്‍തുണ യെച്ചൂരിക്കുണ്ടായി. ഭൂരിപക്ഷം സംസ്ഥാന ഘടകങ്ങളും യെച്ചൂരിയെ പിന്‍തുണച്ചു.
യെച്ചൂരി മത്സരിക്കാന്‍ തയ്യാറായിയെന്നാണ് സൂചന. മത്സരം ഒഴിവാക്കണമെന്ന് മണിക് സര്‍ക്കാര്‍ ആവശ്യപ്പെട്ടതോടെ എസ്ആര്‍പി പിന്‍മാറുകയായിരുന്നു. ബിമന്‍ ബോസാണ് കേന്ദ്ര കമ്മിറ്റിയില്‍ സീതാറാം യെച്ചൂരിയുടെ പേരു നിര്‍ദേശിച്ചത്. കേരളത്തില്‍നിന്നുള്ള അംഗങ്ങള്‍ എസ്.ആര്‍.പിയെ തുടക്കത്തില്‍ പിന്തുണച്ചിരുന്നെങ്കിലും പിന്നീട് യെച്ചൂരിയെ അനുകൂലിക്കുകയായിരുന്നു.


