എയര്‍ടെല്‍ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു

ടെലികോം കമ്പനിയായ എയര്‍ടെല്‍ രാജ്യത്തെ പോസ്റ്റ് പെയ്ഡ് പ്ലാനുകളിലെ നിരക്കുകള്‍ വര്‍ധിപ്പിക്കുന്നു. ഏകദേശം 12 ശതമാനമാണ് വര്‍ധന. ഇതനുസരിച്ച് 199 രൂപ പ്ലാനിലുള്ളവര്‍ ഡിസംബര്‍ മുതല്‍ 224 രൂപ നല്‍കേണ്ടിവരും. ഡല്‍ഹിയില്‍ മാത്രമാണ് നിരക്ക് വര്‍ധനയെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

20 കോടി ഉപയോക്താക്കളുള്ള എയര്‍ടെല്‍ കഴിഞ്ഞ ത്രൈമാസ ഫലത്തില്‍ 1383 കോടി രൂപ ലാഭം രേഖപ്പെടുത്തിയിരുന്നു. മൂന്നുമാസത്തിനിടയിലെ രണ്ടാമത്തെ നിരക്ക് വര്‍ധനയാണിത്. സെപ്റ്റംബറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് നിരക്ക് 33 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

Top