എബോള വൈറസ് ഃ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടു ഡോക്ടര്‍മാരെ ആരോഗ്യമന്ത്രി പുറത്താക്കി

മെല്‍ബണ്‍: എബോള വൈറസ് ബാധയെക്കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച രണ്ടു ഡോക്ടര്‍മാരെ ക്യൂന്‍സ് ലാന്‍ഡ് ആരോഗ്യമന്ത്രി പുറത്താക്കി. മാധ്യമങ്ങളുമായി എബോള വൈറസ് രോഗബാധയെക്കുറിച്ച് സംസാരിച്ചതിനാണ് ഇവരെ പുറത്താക്കിയത്. ലോറന്‍സ് സ്പ്രിംഗ്‌ബോര്‍ഗാണ് ഡോക്ടര്‍മാരെ പുറത്താക്കിയത്. എബോള വൈറസ് ബാധ ഒരു നഴ്‌സിനു കണ്ടെത്തിയെന്നും അവരില്‍ നെഗറ്റീവ് വൈറസ് ആണ് കണ്ടെത്തിയതെന്നും ഡോക്ടര്‍ പറഞ്ഞതാണ് മന്ത്രിയെ ചൊടിപ്പിച്ചത്.

രാജ്യത്തെക്കുറിച്ച് മോശമായ വാര്‍ത്ത പ്രചരിപ്പിക്കുന്നത് ശരിയല്ലെന്നും എബോള വൈറസ് കണ്ടെത്തിയ നഴ്‌സിനു ചികിത്സ നിഷേധിച്ചുവെന്നുമുള്ള വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും മന്ത്രി പറഞ്ഞു. ഐസോലേഷന്‍ വിഭാഗത്തില്‍ അവരെ പാര്‍പ്പിച്ചിരിക്കുകയാണ്. തെറ്റിദ്ധാരണ പരത്തിയ വാര്‍ത്തയുടെ ഉറവിടം അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.

ഇവരെ പാര്‍പ്പിച്ചിരിക്കുന്ന യൂണിറ്റ് വളരെ മോശമാണെന്ന് ഡോക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഉടന്‍ തന്നെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍മാരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല.

Top