എബോള രോഗം ബാധിച്ച ഇറ്റാലിയന്‍ നഴ്‌സിന്റെ രോഗം മാറി

ഇറ്റലി : എബോള വൈറസ് ബാധിച്ചിരുന്ന ഇറ്റാലിയന്‍ നേഴ്‌സിന്റെ രോഗം സുഖപ്പെട്ടതായി ഇറ്റാലിയന്‍ ആരോഗ്യമന്ത്രി.

സിയേറ ലിയോണില്‍ അടിയന്തര വൈദ്യസേവനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍ എബോള ബാധിച്ച നഴ്‌സ് രോഗം മാറിയതിനെ തുടര്‍ന്ന് ആശുപത്രിയില്‍ നിന്നും പോയതായി ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

സാര്‍ഡീനിയയില്‍ നിന്നുള്ള മെയില്‍ നേഴ്‌സിന് ഒരു മാസത്തോളം റോമിലെ സ്പല്ലാന്‍സാനി ഇന്‍ഫാക്റ്റിയസ് ഡിസീസസ് ക്ലിനിക് ചികിത്സ നല്‍കുകയുണ്ടായി. സിയേറ ലിയോണില്‍ വച്ച് എബോള ബാധിച്ച രണ്ടാമത്തെ വ്യക്തിയാണ് ഇയാള്‍.

Top