റിയാദ്: എബോള ബാധിച്ച് മരിക്കുന്നവരുടെ മരണാനന്തര ചടങ്ങുകള്‍ കുടുംബങ്ങളും ബന്ധുക്കളും നടത്താന്‍ പാടില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഈ നിര്‍ദേശം. ലോകത്ത് വിവിധ രാജ്യങ്ങളിലായി ഇതിനകം 4,500ലേറെ പേര് ഇബോള ബാധിച്ച് മരിച്ചെങ്കിലും സൗദിയില്‍ ഇതുവരെ രോഗം റിപോര്‍ട്ടു ചെയ്തിട്ടില്ല. ലക്ഷക്കണക്കിന് തീര്‍ത്ഥാടകര്‍ സംഗമിക്കുന്ന ഹജ്ജ് വേളയില്‍ ശക്തമായ മുന്‍കരുതലുകളാണ് ഇതു സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിരുന്നത്.
എബോള: മരണാനന്തര ചടങ്ങുകള്‍ ബന്ധുക്കള്‍ ചെയ്യരുത്
