എബോള ബാധിച്ചുള്ള മരണം 3,300 കടന്നുഃ അമേരിക്കയിലും എബോള

ജനീവ: പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 3,300 കവിഞ്ഞതായി ലോകാരോഗ്യ സംഘടന അറിയിച്ചു. അതേ സമയം ഡാളസ് ഗ്രിന്റവില്‍ പ്രിസ്ബിറ്റീരിയന്‍ ആശുപത്രിയില്‍ ചികിത്സക്കായി പ്രവേശിപ്പിച്ച രോഗിയില്‍ എബോള വൈറസ് കണ്ടെത്തിയതായി യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റി പ്രിസര്‍വേഷന്‍ ഡയറക്ടര്‍ ഡോ. ടോം ഫ്രിഡന്‍ കഴിഞ്ഞ ദിവസം നടത്തിയ പത്രസമ്മേളനത്തില്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു. പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഗിനിയ, നൈജീരിയ, സീറ ലിയോണ്‍, ലൈബീരിയ തുടങ്ങിയ രാജ്യങ്ങളിലായി 7,000 ത്തില്‍ അധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായും സംഘടന അറിയിച്ചു.

ലൈബീരിയയിലാണ് പകര്‍ച്ചവ്യാധി കൂടുതല്‍ നാശം വിതച്ചത്. ഇവിടെ മാത്രം 1,998 എബോള മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നവംബറോടെ ലോകത്തെങ്ങും 20,000 പേരെ വൈറസ് ബാധിച്ചേക്കാമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിട്ടുണ്ട്.

Top