എബോള ബാധിച്ചവരുടെ എണ്ണം ഇരട്ടിയാകുന്നു: ആശങ്കയോടെ യുഎന്‍

യുഎന്‍: പടിഞ്ഞറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പടര്‍ന്നു പിടിക്കുന്ന എബോള അന്താരാഷ്ട്ര സമൂഹത്തിന് ഭീഷണിയാണെന്ന് ഐക്യരാഷ്ട്ര സംഘടന വിലയിരുത്തി. ലോകത്തിന്റെ മുഴുവന്‍ സമാധാനത്തിനും സുരക്ഷയ്ക്കും എബോള ഭീഷണി സൃഷ്ടിക്കുന്നതായാണ് യോഗത്തിന്റെ വിലയിരുത്തല്‍. ഒരോ മൂന്ന് ആഴ്ചയില്‍ എബോള രോഗം ബാധിക്കുന്നവരുടെ എണ്ണം ഇരട്ടിയാകുന്നതിനെ ഏറെ ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു.
ലഭ്യമായ കണക്കുകള്‍ പ്രകാരം ഇതുവരെ 2600-ല്‍ അധികം ആളുകള്‍ എബോള ബാധിച്ചതിനെ തുടര്‍ന്ന് മരിച്ചു. പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ കണക്കിലെടുത്ത് ഒരു അടിയന്തിര യുഎന്‍ ദൗത്യത്തിന് തുടക്കം കുറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്നാണ് ഇത് നടപ്പിലാക്കുക.
അതിനിടെ എബോള ബാധിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ട ഗുനിയയില്‍ ആരോഗ്യ പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന സംഘത്തെ മരിച്ച നിലയില്‍ കണ്‌ടെത്തി. മൂന്ന് പേരുടെ മൃതശരീരങ്ങളാണ് ഗുനിയയില്‍ നിന്നും കണ്‌ടെടുത്തത്.
Top