എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഫിദല്‍ കാസ്‌ട്രോ

ക്യൂബ; എബോള പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ഫിദല്‍ കാസ്‌ട്രോ. കഴിഞ്ഞദിവസം ദേശീയ മാധ്യമത്തില്‍ എഴുതിയ ലേഖനത്തിലാണ് മുഖ്യ എതിരാളിയായ അമേരിക്കയുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് വ്യക്തമാക്കിയത്.

ലോകം ഭയത്തോടെ കാണുന്ന എബോളക്കെതിരായ പോരാട്ടത്തില്‍ അമേരിക്കന്‍ ഉദ്യോഗസ്ഥരുമായി സഹകരിക്കാന്‍ തയ്യാറാണെന്ന് ക്യൂബന്‍ കമ്മ്യൂണിസ്റ്റ് നേതാവ് ഫിദല്‍ കാസ്‌ട്രോ വ്യക്തമാക്കി. എബോളക്കെതിരായ പോരാട്ടത്തില്‍ സസന്തോഷം അമേരിക്കയുമായി സഹകരിക്കും.

ഇത് രണ്ട് ശത്രുരാജ്യങ്ങള്‍ തമ്മില്‍ സമാധാനം സ്ഥാപിക്കാനുള്ള ശ്രമം അല്ല. ലോകസമാധാനമാണ് ലക്ഷ്യമെന്നും കാസ്‌ടോ ദേശീയ മാധ്യമത്തിലൂടെ വ്യക്തമാക്കി. തങ്ങളുടെ ജീവന് ഉണ്ടാകുന്ന ഭീഷണി പോലും വകവെക്കാതെ മറ്റുളളവരുടെ ജീവന്‍ രക്ഷിക്കാനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം മഹത്തായ പ്രവര്‍ത്തനമാണെന്നും കാസ്‌ട്രോ പറയുന്നു.

ക്യൂബയില്‍ നിന്ന് 165 മെഡിക്കല്‍ ഉദ്യോഗസ്ഥര്‍ എബോളരോഗികളെ പരിചരിക്കാന്‍ ലിബിയയിലേക്ക് പോയിട്ടുണ്ട്. അതേസമയം, അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറി ക്യൂബയുടെ ജോണ്‍ കെറി ക്യൂബയുടെ എബോള പ്രതിരോധ പ്രവര്‍ത്തനത്തെ പ്രശംസിച്ചു. എബോള രോഗത്തെ കൈകാര്യം ചെയ്യുന്നതിന് ക്യൂബയുടെ പാത പിന്തുടരണമെന്ന് കെറി അഭിപ്രായപ്പെട്ടു.

Top