എബോളയെ നേരിടാന്‍ വീസാ നിരോധനവുമായി ഓസീസ്

സിഡ്‌നി: എബോള ബാധിത രാജ്യങ്ങളില്‍നിന്നുള്ള യാത്രികര്‍ക്ക് വീസാ നിരോധനം ഏര്‍പ്പെടുത്താന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചു. പശ്ചിമാഫ്രിക്കന്‍ രാജ്യങ്ങളായ സിയറാലിയോണ്‍, ഗിനി, ലൈബീരിയ എന്നിവിടങ്ങളില്‍ മാര്‍ച്ചിലാണ് എബോള പൊട്ടിപ്പുറപ്പെട്ടത്. ഇതിനകം അയ്യായിരത്തിലേറെപ്പേര്‍ മരിച്ചു.

എബോള ബാധിത രാജ്യങ്ങളില്‍നിന്നു തിരിച്ചെത്തുന്ന അമേരിക്കന്‍ സൈനികരെ 21 ദിവസത്തേക്ക് മാറ്റിപ്പാര്‍പ്പിക്കുമെന്ന് സൈനികാധികൃതര്‍ അറിയിച്ചു. രോഗബാധയില്ലെന്ന് ഉറപ്പിക്കാനാണിത്.

Top