എബോളക്കെതിരെ രാജ്യം മുന്‍കരുതലെടുക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് എബോള വൈറസ് ഭീഷണി നേരിടാനുള്ള നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍. ഡോക്ടര്‍മാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കുന്നുണ്ടെന്നും സംശയം തോന്നിയ നൂറോളം പേരെ ഇതിനോടകം പരിശോധിച്ചതായും അദ്ദേഹം അറിയിച്ചു.

എബോള തടയാനുളള നടപടികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി. ഇതുവരെയുളള നടപടികളില്‍ തൃപ്തനാണെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു.

Top