തിരുവനന്തപുരം: മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ. എപിജെ അബ്ദുള്‍ കലാമിന്റെ നിര്യാണത്തില്‍ കേരള നിയമസഭ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.
കേരളത്തെ ഏറ്റവുമധികം സ്വാധീനിച്ച നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. പുതിയ തലമുറയുടെ ഊര്‍ജ്ജ സ്രോതസ്സായിരുന്നു ഡോ. കലാമെന്ന് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ അനുസ്മരിച്ചു.
സ്പീക്കര്‍ എന്‍. ശക്തനും മറ്റു മന്ത്രിമാരും കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.
അബ്ദുല്‍ കലാമിന്റെ മൃതദേഹം കേരളത്തിലേക്ക് കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു. അതേസമയം, ബന്ധുക്കളുമായി ആലോചിച്ച ശേഷം മറുപടി പറയാമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സര്‍ക്കാരിനെ അറിയിച്ചു.


