എന്‍സിസി ക്യാമ്പിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു

കണ്ണൂര്‍: എന്‍സിസി ക്യാമ്പിനിടെ വെടിയേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. വടകര കല്ലിക്കണ്ടി എന്‍.എ.എം കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയും എന്‍സിസി കേഡറ്റുമായിരുന്ന എം. അനസാ(18)ണ് മരിച്ചത്. നിര്‍മലഗിരി കേളേജില്‍ വച്ച് നടന്ന എന്‍സിസി ക്യാമ്പില്‍ വെച്ച് പരിശീലനത്തിനിടെ അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു.

ടാര്‍ഗറ്റ് ബോക്‌സില്‍ ചാര്‍ട്ട് ഒട്ടിച്ചു വെക്കുന്ന ചുമതലയുണ്ടായിരുന്ന അനസ് ചാര്‍ട്ട് ഇളകിപ്പോയപ്പോള്‍ ശരിയായ സ്ഥാനത്ത് വെച്ചു തിരിച്ചു പോരുന്ന സമയത്ത് വനിത കാഡറ്റ് അബന്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സെപതംബര്‍ 10ാം തീയതിയായിരുന്നു സംഭവം.
ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അനസിനെ പിന്നീട് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു.

Top