എന്‍പിഎസ് വേണോ ഇപിഎഫ് വേണോയെന്ന് ഇനി ജീവനക്കാര്‍ക്ക് തീരുമാനിക്കാം

ന്യൂഡല്‍ഹി: ഇനിമുതല്‍ ജീവനക്കാര്‍ക്ക് ഇപിഎഫ് നിര്‍ബന്ധമല്ലാതാകുന്നു. ദേശീയ പെന്‍ഷന്‍ സ്‌കീമും തിരഞ്ഞെടുക്കാം. ഇതിനുവേണ്ടി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ ഉടനെ ഭേദഗതിവരുത്തും. ഇതുസംബന്ധിച്ച് തൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ വ്യക്തമായ സൂചന നല്‍കിക്കഴിഞ്ഞു.

നിലവില്‍ ഇപിഎഫില്‍ നിക്ഷേപിക്കുന്നവര്‍ക്ക് എന്‍പിഎസിലേയ്ക്ക് മാറാനുള്ള അവസരവും ലഭിക്കും. പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ആന്റ് ഡവലപ്‌മെന്റ് അതോറിറ്റിയുടെ നിയന്ത്രണത്തില്‍ 2004ല്‍ തുടങ്ങിയ എന്‍പിഎസില്‍ ഓഹരിയില്‍ നിക്ഷേപിക്കുന്നതിനും തൊഴിലാളികള്‍ക്ക് അവസരം നല്‍കുന്നുണ്ട്.

Top