എതിരില്ലാതെ കൊല്‍ക്കത്ത

മഡ്ഗാവ്: സീക്കോയുടെ തന്ത്രങ്ങളുമായിറങ്ങിയ എഫ് സി ഗോവയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് കീഴടക്കി അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ എതിരില്ലാതെ കുതിക്കുന്നു. നാല് മത്സരങ്ങളില്‍ പത്ത് പോയിന്റോടെ കൊല്‍ക്കത്ത ടേബിളില്‍ ഒന്നാമതാണ്.

കാവിന്‍ ലൊബോയാണ് കൊല്‍ക്കത്തയുടെ രണ്ട് ഗോളും നേടിയത്. ഹീറോ ഓഫ് ദ മാച്ചായും കാവിന്‍ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യ ഗോള്‍ നേടിയത് എഫ് സി ഗോവയാണ്. ആദ്യപകുതിയില്‍ ബ്രസീല്‍ താരം ആന്ദ്രേ സാന്റോസാണ് ഗോവയെ മുന്നിലെത്തിച്ചത്.71ാം മിനിട്ടില്‍ കാവിന്‍ ലൊബോയിലൂടെ സമനില ഗോള്‍. അഞ്ചു മിനിട്ട് ശേഷം വീണ്ടും കാവിന്‍. ഇന്ന് മുംബൈ സിറ്റി എഫ് സിനോര്‍ത്ത് ഈസ്‌റ്റേണ്‍ പോരാട്ടം. 6.50ന് സ്റ്റാര്‍ സ്‌പോര്‍ട്‌സ് 2ല്‍.

Top