എട്ട് മാസം പ്രായമുള്ള കുട്ടിയെ ടാങ്കില്‍ മുക്കിക്കൊന്നു: അമ്മയും കാമുകന്മാരും അറസ്റ്റില്‍

തിരുവനന്തപുരം: കടയ്ക്കാവൂരില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വെളളത്തില്‍ മുക്കികൊന്ന കേസില്‍ അമ്മയും കാമുകന്മാരും അറസ്റ്റില്‍. കുട്ടിയുടെ അമ്മ ചന്ദ്രപ്രഭ (36), കാമുകന്മാരായ അജേഷ്, സനല്‍ എന്നിവരാണ് അറസ്റ്റിലായത്.

മേയ് എട്ടിനാണു സംഭവമുണ്ടായത്. കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നുവെന്നു പറഞ്ഞു അമ്മതന്നെയാണു പോലീസിനെ വിവരം അറിയിച്ചത്. തുടര്‍ന്ന് പോലീസ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസകോശത്തില്‍ വെള്ളത്തിന്റെ അംശം കണ്ടെത്തിയിരുന്നു. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്ത് അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് കണ്ടെത്തിയത്. ചേദ്യം ചെയ്യലില്‍ കുട്ടിയെ വാട്ടര്‍ ടാങ്കില്‍ മുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് അമ്മ പോലീസിനോടു സമ്മതിച്ചു.

Top