എടിപി പാരീസ് മാസ്റ്റേഴ്‌സ് : ബ്രെഡിച്ച്, ഫെറര്‍ ക്വാര്‍ട്ടറില്‍

പാരീസ്: എടിപി പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ചെക് റിപ്പബ്ലിക്കിന്റെ തോമസ് ബ്രെഡിച്ച്, ഡേവിഡ് ഫെറര്‍ എന്നിവര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. എന്നാല്‍, ലോക മൂന്നാം റാങ്ക് താരം സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ അട്ടിമറിച്ചു. ലോക റാങ്കിംഗില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്രെഡിച്ച് സ്‌പെയിന്റെ ഫെലിസിയാനോ ലോപ്പസിനെ 7-5, 6-3ന് പരാജയപ്പെടുത്തി.

പതിനാലാം സ്ഥാനത്തുള്ള ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണ്‍ ലോക മൂന്നാം റാങ്കുകാരന്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ സ്റ്റാനിസ്ലാസ് വാവ്‌റിങ്കയെ 6-7, 7-5, 7-6ന് അട്ടിമറിച്ചു. സ്‌പെയിന്റെ ഡേവിഡ് ഫെറര്‍ സ്വന്തം നാട്ടുകാരന്‍ ഫെര്‍ണാണ്ടോ വെര്‍ഡസ്‌കോയെ 6-1, 6-2ന് കീഴടക്കി.

Top