എഎസ്‌ഐസ് ഇറാക്കില്‍ 40 സൈനീകരെ വധിച്ചുഃ 68 ഭീകരര്‍ തടവില്‍

ബാഗ്ദാദ്: ഐഎസ്‌ഐഎസ് വിമതര്‍ ഇറാക്കില്‍ 40 സൈനീകരെ കൊലപ്പെടുത്തി. ബാഗ്ദാദിന് 70 കിലോമീറ്റര്‍ പടിഞ്ഞാറ് മാറിയുള്ള സിജിര്‍ പട്ടണത്തിലാണ് ഐഎസ് ഭീകരര്‍ സൈനീകര്‍ക്ക് നേരെ ആക്രമണം നടത്തിയത്. ഭീകരര്‍ പിടിച്ചെടുത്ത പട്ടണത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുവാന്‍ സൈന്യവും തീവ്രവാദികളും തമ്മില്‍ ഇവിടെ രൂക്ഷമായ പോരാട്ടം നടന്നു വരികയായിരുന്നു. ചാവേര്‍ ബോംബ് സ്‌ഫോടനം നടത്തിയാണ് 40 സൈനീകരെ ഭീകരര്‍ കൊലപ്പെടുത്തിയത്.

ഭീകരര്‍ 68 സൈനീകരെ തടവിലാക്കുകയും ഇവരെ ഭീകരരുടെ നിയന്ത്രണത്തിലുള്ള ഫലൂജയിലേക്ക് കൊണ്ടു പോകുകയും ചെയ്തു. സൈന്യത്തിന് നേരെ രൂക്ഷമായ ആക്രണമുണ്ടായതിനെ തുടര്‍ന്ന് 700 സൈനീകരെ പ്രദേശത്ത് നിന്നും പിന്‍വലിച്ചതായി സൈനീക വക്താവ് അറിയിച്ചു. യുഎസ് നേതൃത്വത്തിലുള്ള വ്യോമാക്രമണത്തിന്റെ പിന്‍ബലത്തിലാണ് ഇറാക്കില്‍ സൈന്യം വിമതര്‍ക്ക് എതിരെ ആക്രമണം നടത്തുന്നത്.

Top